📚 Dive into culture, carry with style!
GHATHAKAN by K R Meera is a modern, multi-colored Malayalam novel designed for adult readers who value portability and style. Measuring 23 x 15 cm and weighing just 0.5 pounds, this independently published book is perfect for travel and everyday reading. Its washable cover ensures durability, making it a smart choice for the discerning reader.
Colour | Multi |
Size | 1 Count (Pack of 1) |
Brand | dcb, D C Books |
Shape | Round |
Special Feature | Washable |
Age Range (Description) | Adult |
Number of Items | 1 |
Product Dimensions | 23L x 15W Centimeters |
Product Care Instructions | Hand Wash Only |
Style | Modern |
Recommended Uses For Product | travelling |
Item Weight | 0.5 Pounds |
Net Quantity | 1 count |
Manufacturer | independently published |
Country of Origin | India |
ASIN | B092VHX6L5 |
S**N
Just wow.... brilliant scripting 😊
Thrilling experience...hauted life
J**E
Good book..
Travel through past of main character.. Revealing unknown past.. Its curious to realise our life is full of secrets,.. We live a part of our life only, many portions are unknown to us.. Nice reading.. Nice rendering.. Even if a long story telling, it makes us read forward and no confusion in story line..
R**W
Excellent
Amazing!!No words to say! Must read
A**)
ഘാതകൻ - കെ . ആർ. മീര
ഒറ്റ വരിയിൽ പറഞ്ഞൊതുക്കാൻ പറ്റിയ ഒന്നല്ല കെ ആർ മീരയുടെ ഘാതകൻ. എന്നെ സംബന്ധിച്ചു അത് തിരിച്ചറിവുകളുടെയും അതിലുപരി ഓർമ്മപെടുത്തലുകളുടെയും ഒരു പുസ്തകമാണ്. തനിക്കു നേരെ വെടിയുതിർത്ത തന്റെ ഘാതകനെ തേടിയുള്ള ഒരു സ്ത്രീയുടെ യാത്ര . അതവരെ പലപ്പോഴായി എത്തിക്കുന്ന ചീഞ്ഞ ഓർമ്മകളുടെ ചതുപ്പ് കുഴികൾ, പല തരത്തിലുള്ള ബന്ധങ്ങൾ എന്നതാണ് ഈ നോവലിന്റെ വൃത്താന്തം. പണത്തിനും അധികാരത്തിനും അധിഷ്ഠിതമായ സ്നേഹത്തിന്റെ രാഷ്ട്രീയത്തെകുറിച്ചു ,ആർത്തി മൂത്തു മനുഷ്യൻ ചെയ്തു കൂട്ടുന്ന കൊള്ളരുതായ്കളെ കുറിച്ച്, സ്ത്രീകളിൽ നിന്ന് സമൂഹവും പുരുഷന്മാരും ആഗ്രഹിക്കുന്ന വിധേയത്വവും ഭയത്തെയും കുറിച്ച് , അത് ലഭിക്കാത്ത പക്ഷം അതവരിൽ സൃഷ്ടിക്കുന്ന അസ്വസ്ഥതകളെ കുറിച്ചെല്ലാം മീര തുറന്നെഴുതുന്നു. പല തരത്തിലുള്ള മനുഷ്യരുടെ സ്വഭാവവൈരുധ്യങ്ങൾ , അവരെ , അവരുടെ പ്രവർത്തികളെ സ്വാധീനിച്ച ഭൂതകാലങ്ങൾ എന്നിങ്ങനെ അനായാസമായി തോണ്ടിയിട്ടു പരിശോധിക്കുന്നത് കഥയിൽ പലയിടത്തും നമുക്ക് കാണാൻ കഴിയും . പല വികാരങ്ങളുടെ സമ്മേളനമാണ് ഒരു തരത്തിൽ ഈ നോവൽ . വായിക്കുന്ന ഭൂരിപക്ഷംപേർക്കും , പ്രത്യേകിച്ച് സ്ത്രീ ആസ്വാദകർക്കു അല്പം ഒന്ന് അറക്കാതെ, അല്പം ഒന്ന് പേടിക്കാതെ ഇത് വായിച്ചു തീർക്കാനാവും എന്ന് തോന്നുന്നില്ല . കാരണം ബന്ധങ്ങൾ എന്നോ, സ്നേഹമെന്നോ വെച്ച് അളന്നു തൂക്കാതെ മനുഷ്യനെ പച്ചയ്ക്കു തൊലി ഉരിഞ്ഞു നിർത്തി വളരെ objective ആയി വിലയിരുത്തുമ്പോൾ ചിലപ്പോഴെങ്കിലും ചില്ലു വിഗ്രഹങ്ങൾ ഉടയും . ചിലപ്പോൾ സ്വന്തമായി തന്നെ ഒന്ന് മരിച്ചു ജീവിക്കേണ്ടി വരും .അഞ്ഞൂറിലധികം പേജുള്ള വലിയൊരു പുസ്തകമാണ് ഇത് . പക്ഷെ ഘാതകൻ ആരെന്നും , അവന്റെ സത്യമെന്തെന്നും തേടിയുള്ള യാത്ര വളരെ ത്രില്ലിംഗ് ആയിട്ടാണ് എനിക്ക് തോന്നിയത് . അതുകൊണ്ടു താല്പര്യമുള്ളവര് വാങ്ങിച്ചു വായിക്കുക .
S**N
Super
Super book
P**R
Ghathakan - Review
നീണ്ട പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു വായനാക്കുറിപ്പെഴുതുന്നത് അല്ലെങ്കിലും ഘാതകനെ വായിച്ചറിഞ്ഞാൽ രണ്ടക്ഷരം മിണ്ടാതിരിയ്ക്കുന്നതെങ്ങനെ?"കഥയായാൽ അങ്ങനെ വേണം. തുടങ്ങുമ്പോൾ പൊള്ളിയ്ക്കണം. പിന്നീടങ്ങോട്ട് ഉമിത്തീയിൽ നീറ്റണം. തീരുമ്പോൾ നെറുകത്തലയിൽ ഒരടി വീഴ്ത്തണം". കെ. ആർ.മീരയുടെ 'ഘാതകനിൽ' തന്റെ സങ്കീർണമായ സത്യാന്വേഷണങ്ങൾക്കിടയിൽ സത്യപ്രിയ പറഞ്ഞതാണീ വാക്കുകളെങ്കിലും, ഞാൻ വായിച്ച ഘാതകനെയും ഇങ്ങനെ വിശേഷപ്പിയ്ക്കാനാണെനിയ്ക്കിഷ്ടം.ഗാന്ധി ജയന്തി കഴിഞ്ഞു തൊട്ടടുത്ത ദിവസങ്ങളിലാണ് പ്രിയ കഥാകാരിയുടെ കൈയ്യൊപ്പോടു കൂടി ഘാതകൻ കൈകളിലെത്തുന്നത്. ജോലിത്തിരക്കുകൾക്കിടയിൽ ആ 573 പേജുകൾ എന്നെ നോക്കി കൊഞ്ഞനം കുത്തി. നവംബർ അവസാനത്തോടെയാണ് സത്യപ്രിയയുടെ കൂടെ ഒരു യാത്ര പോകാൻ തീരുമാനിച്ചത്. ആ ഒന്നരമാസക്കാലത്തെ യാത്ര ജനുവരിയിൽ അവസാനിച്ചപ്പോൾ ഈ കഥ നടക്കുന്നതും നോട്ട് നിരോധനം നടന്ന നവംബർ മുതൽ ജനുവരി വരെയുള്ള കാലയളവിലാണെന്നത് യാദൃശ്ചികം മാത്രം... ബാംഗ്ലൂരുകാരി കൂടിയായ ഞാൻ, നഗരത്തിൽ പലയിടത്തും സത്യപ്രിയയെയും അവരുടെ പിന്നിലുള്ള ഘാതകനെയും തിരയാൻ തുടങ്ങി. പിങ്ക് മെട്രോയിൽ, മെട്രോ സ്റ്റേഷനടുത്തുള്ള പഴക്കടയിൽ, പോലീസ് സ്റ്റേഷന് മുന്നിൽ, എയർപോർട്ടിലേയ്ക്കുള്ള വഴിയിൽ... അങ്ങനെ അങ്ങനെ... സത്യം പറഞ്ഞാൽ ഈ ദിവസങ്ങളിലത്രയും ഞാനുമൊരു യാത്രയിലായിരുന്നു. മാസ്കോ ക്വാറൻ്റെയിനോ നിയന്ത്രണങ്ങളോയില്ലാതെ ബാംഗ്ലൂരിൽ നിന്ന് നാട്ടിലേയ്ക്കും പിന്നെ ഭുവനേശ്വർ, കൊൽക്കത്ത, ഡൽഹി, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും ഞാൻ പറന്നിറങ്ങി. സത്യപ്രിയയുടെ സത്യാന്വേഷണങ്ങൾ പലപ്പോഴും എന്നെ ശ്വാസം മുട്ടിച്ചു. കണ്ണുകളെ ഈറനണിയിച്ചു, കുപ്പിയ്ക്കുള്ളിൽ ലായനിയിലിട്ടു വെച്ച ഭ്രൂണം പോലെ, ഞാൻ മണ്ണിട്ടു മൂടിയ ഓർമ്മകൾ എന്നെ വീർപ്പുമുട്ടിച്ചു. പലപ്പോഴും മനോഹരമായ കുട്ടിക്കാലത്തേയ്ക്ക് തിരിച്ചു പോയി.നിങ്ങളെപ്പോഴെങ്കിലും ഒരു പുസ്തകം വായിയ്ക്കാൻ വേണ്ടി ഒരു ദിവസം മുഴുവൻ കാത്തിരുന്നിട്ടുണ്ടോ? പുസ്തകം വായിച്ചു തീർന്നപ്പോൾ ജീവിതം ശൂന്യമായ പോലെ തോന്നിയിട്ടുണ്ടോ? അടുക്കള നേരങ്ങൾക്കിടയിൽ, ഉറക്കത്തിന്റെ ഇടവേളകളിൽ, മക്കളെ ഊട്ടുന്നതിനും ഉറക്കുന്നതിനുമിടയിൽ, പ്രണയ സല്ലാപങ്ങൾക്കടയിൽ ഭാരമേറിയ ഒരു പുസ്തകവും അതിലേറെ ഭാരമേറിയ ചിന്തകളുമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കഷ്ടം. അപ്പോൾ നിങ്ങൾ ഒരിക്കലും ഒരു പുസ്തകത്തെയും ആഴത്തിൽ അറിഞ്ഞിട്ടില്ല. പുസ്തകമായാൽ ഇങ്ങനെ വേണം അത് കഥാപാത്രങ്ങൾക്കൊപ്പം വായനക്കാരനെയും കൂട്ടിക്കൊണ്ട് പോണം അവന്റെ ഭാവിയിലേയ്ക്ക്, ഭൂതത്തിലേയ്ക്ക്, വർത്തമാനത്തിലേയ്ക്ക്. അവനെ ചിന്തിപ്പിയ്ക്കണം, ചിരിപ്പിയ്ക്കണം, കരയിപ്പിയ്ക്കണം. അവനെ നോക്കി പല്ലിളിയ്ക്കണം."നിങ്ങളെപ്പോഴെങ്കിലും ഒരു വധശ്രമത്തെ നേരിട്ടിട്ടുണ്ടോ" എന്ന ചോദ്യത്തിലൂടെയാണ് കഥയുടെ തുടക്കം. തന്റെ ഘാതകനെ തേടിയുള്ള സത്യപ്രിയയുടെ യാത്ര പിന്നീട് അവരുടെ തന്നെ ജീവിതത്തിലൂടെയുള്ള യാത്രയാകുന്നു. അച്ഛന്റെയും കുടുംബത്തിന്റെയും ചരിത്രാന്വേഷണമാകുന്നു. സത്യപ്രിയ എന്ന തന്റേടിയായ സ്ത്രീയും അവരുടെ അതിലേറെ കാര്യപ്രാപ്തിയുള്ള വസന്തം എന്ന അമ്മയിലൂടെയുമാണ് കഥ മുന്നോട്ടു പോകുന്നത്. സമകാലീന ഇന്ത്യയെ ഒരു നാൽപതുകാരിയുടെ കണ്ണുകളിലൂടെ കാണുകയും ചിന്തകളിലൂടെ ചിന്തിപ്പിയ്ക്കുകയും ചെയ്യുകയാണ് കഥാകാരി.പണവും പദവിയും ജാതി ചിന്തകളും കൊലപാതകങ്ങളും കട്ടൗട്ട് മർഡറും കുറുക്കന്മാരും പൊന്തക്കാടും നോട്ട് നിരോധനവും സമ്പദ് വ്യവസ്ഥയും സാമ്പത്തിക ഇടപാടുകളും അതിൽ സ്ത്രീകളെ കാത്തിരിയ്ക്കുന്ന കെണികളും ഗാന്ധി തത്വങ്ങളും ഗോഡ്സെ ആരാധനയും ആംഗ്രി ഹനുമാനും ഗീതയും ഗണിതവും സിനിമയും രാഷ്ട്രീയവും അധികാരവും നിയമവും നിയമനങ്ങളും ആശയും നിരാശയും സമ്പത്തിന്റെ മണിമാളികകളും ദാരിദ്ര്യത്തിന്റെ ചായ്പും പ്രണയവും പ്രതികാരവും വിശപ്പും വിസർജ്യവും പ്രതിഷേധവും മാവോയിസവും കാശ്മീരും ഒറ്റുകൊടുക്കലും ഒറ്റപ്പെടലും വാശിയും വൈരാഗ്യവും സ്വാർത്ഥതയും നിസ്സഹായതയും അവഗണനയും പരിഗണനയും വിശ്വാസവും വഞ്ചനയും ചിരിയും ചിന്തകളും ചിരിയ്ക്കുള്ളിലെ ചതിയും എല്ലാം കഥയിൽ കഥാപാത്രങ്ങളായി മുഴുനീളെ വന്നും പോയുമിരിയ്ക്കുന്നു. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തെ പരമാർത്ഥിന്റെ കാഴ്ചപ്പാടിലൂടെ കണക്കിന് കൊട്ടുന്നുണ്ട്. സത്യപ്രകാശിന്റെ സ്ത്രീ സ്വാതന്ത്ര്യത്തോടുള്ള കാഴ്ചപ്പാടും കുലസ്ത്രീ ബിംബങ്ങളും ഇന്നത്തെ സമൂഹത്തിന്റെ പ്രതിബിംബങ്ങളാകുന്നു.ഘാതകന്റെ തുടക്കം മുതൽ ഒടുക്കം വരെ ഞാനും ഒരു കുറ്റാന്വേഷകയായിരുന്നു. സത്യപ്രിയ കണ്ടെത്തലുകളെ പട്ടികപ്പെടുത്തും പോലെ ഞാനും മനസ്സിൽ കണക്കുകൂട്ടലുകൾ നടത്തി. കൂട്ടിയും കിഴിച്ചും ഗുണിച്ചും ഹരിച്ചും പലവട്ടം തളർന്നു. പലപ്പോഴും അപ്രസക്തർ എന്നു തോന്നിയ കഥാപാത്രങ്ങൾ വീണ്ടും ശക്തമായി കടന്നു വന്നപ്പോൾ അവരെ ഒന്നു കൂടി വായിച്ചറിഞ്ഞു. ഏത് നിമിഷവും കൊല്ലപ്പെടും എന്ന തിരിച്ചറിവുള്ള ഒരു വ്യക്തിയുടെ കൂടെയുള്ള യാത്രയിൽ നിന്നും ഡോ. രാമകൃഷ്ണനെ വിലക്കിയ സത്യപ്രിയയോട് ഞാൻ പരിഭവപ്പട്ടു. പിന്നെ എന്തിനാണെന്നെ കൂടെ കൂട്ടിയത്? എന്തിനാണെന്റെ നെഞ്ചിടിപ്പ് കൂട്ടിയത്? എന്നെ ഭൂതകാലത്തിലേയ്ക്ക് തിരിച്ചു നടത്തിയത്? ചിരിമുഖങ്ങളിലെ ചതിയെ ഓർമ്മിപ്പിച്ചത്? ബന്ധങ്ങളിലെ ബന്ധനങ്ങളെക്കുറിച്ച് ചിന്തിപ്പിച്ചത്? അച്ഛനെക്കുറിച്ചോർത്ത് കരയിപ്പിച്ചത്? അമ്മയെക്കുറിച്ചോർത്ത് അഭിമാനം കൊള്ളിച്ചത്? സാഹോദര്യത്തെക്കുറിച്ചൂറ്റം കൊള്ളിച്ചത്?സത്യപ്രിയയോടൊപ്പം ജീവിച്ച ദിവസങ്ങളിൽ ഞാനും സത്യത്തിന്റെ ഉമിത്തീയിൽ നീറുകയായിരുന്നു. പ്രാണൻ ശരീരത്തിൽ നിന്നും വേർപ്പെട്ടു പോകും പോലെ പിടഞ്ഞു. ജനലിനപ്പുറം 'S' കത്തിയുമായി നിന്ന ഘാതകൻ എന്റെ ഉറക്കം കെടുത്തി. പലപ്പോഴും എനിയ്ക്ക് പിന്നിലും ഒരു ഘാതകൻ ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു. എനിയ്ക്കും ഒരു ബ്രേക്ക് വേണമായിരുന്നു. ബാംഗ്ലൂരിന്റെ തിരക്കിൽ നിന്ന് ഭൂതകാലത്തിലേയ്ക്ക്, അവിടെ കണ്ടു മറന്ന മുഖങ്ങളിലേയ്ക്ക്. പറയാൻ വന്നത് മുഴുവനാക്കാതെ സത്യയെ പരിഭ്രാന്തിയുടെ കനൽക്കളത്തിലേയ്ക്കെടുത്തെറിഞ്ഞു പോയ അച്ഛനെയറിയാൻ അച്ഛന്റെ ചരിത്രത്തെയറിയാൻ അവർ നടത്തിയ യാത്രകൾ അവിശ്വസനീയമാണ്. ഒരു പക്ഷേ എന്റെ മാംസം ചൂഴ്ന്നെടുക്കാനും ഒരു 'S' കത്തി ഉണ്ടായിരുന്നെങ്കിൽ എനിയ്ക്കും ഒരു യാത്ര പോകാമായിരുന്നു. അച്ഛന്റെ സത്യത്തെത്തേടി, അച്ഛൻ പറയാൻ ബാക്കിവെച്ചതറിയാൻ... അച്ഛൻ..., തൊണ്ടയിൽ കുടുങ്ങി ശ്വാസം മുട്ടിയ്ക്കുന്ന ശബ്ദം. പറയാതെ അറിയാതെ പാതിയിൽ അടഞ്ഞുപോയ അഥവാ അടച്ചു വെച്ച പുസ്തകം. തുടർവായന സാധ്യമാണോ അല്ലയോ എന്നറിയാതെ ഷെൽഫിലേയ്ക്കെടുത്തു വെയ്ക്കാതെ കൂടെ കൂട്ടുന്ന പുസ്തകം. തുടർന്ന് വായിയ്ക്കാനൊരവസരം കിട്ടിയാൽ ഒരു പക്ഷെ അതിമനോഹരമായ ഗ്രന്ഥപുസ്തകം. നിളയ്ക്കപ്പുറത്തേയ്ക്ക് പട്ടാമ്പിപ്പാലം കടന്നുപോയ സൗമ്യ സാന്നിദ്ധ്യം.പൊതുവെ ഹൈ ബിപിയായ എനിയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു സത്യപ്രിയയാൽ മുറിവേറ്റ ഹൃദയം. ഹൃദയം പൊട്ടുമെന്ന് തോന്നിയപ്പോൾ ഘാതകൻ അടച്ചുവെച്ച് ഞാൻ തിരിഞ്ഞു നടന്നു. പിന്നീടെപ്പോഴോ സത്യപ്രിയയുടെ അനുഭവങ്ങൾക്ക് നേരെ കണ്ണടച്ചതിലുള്ള കുറ്റബോധം ഉറക്കം കെടുത്തിയപ്പോൾ ഘാതകൻ എന്റെയും ജീവിതത്തിന്റെ ഭാഗമായത് ഞാൻ തിരിച്ചറിഞ്ഞു. വീണ്ടും കൈയ്യിലെടുത്ത പുസ്തകം ആവേശത്തോടെ കാർന്നു തിന്നു. അവസാന പേജിലേയ്ക്കടുക്കുമ്പോൾ സത്യം കൊണ്ട് മുറിഞ്ഞ് ചോരയൊലിച്ച ഹൃദയം ആ നനവ് കണ്ണുകളിലേയ്ക്ക് പടർത്തി, കാഴ്ച മറഞ്ഞു, ഹൃദയം മരവിച്ചു. ഈ കഥ അവസാനിയ്ക്കാതിരുന്നെങ്കിൽ എന്നാഗ്രഹിച്ചു. കഥയുടെ തുടക്കത്തിൽ ആവേശം കൊണ്ട് വായിയ്ക്കാൻ കൊതിച്ച അവസാന പേജ് കൈയ്യിലെടുത്തപ്പോൾ ഹൃദയത്തിൽ പെരുമ്പറ കൊട്ടും പോലെ തോന്നി. ബാംഗ്ലൂരിന്റെ തണുപ്പിലും ഞാൻ വിയർത്തൊലിച്ചു. "ആനയെ വിഴുങ്ങിയ പെരുമ്പാമ്പിനെപ്പോലെ" ഞാൻ കട്ടിലിൽ അമർന്നു കിടന്ന് തലയിണയ്ക്കിടയിൽ മുഖമമർത്തി. അത്രയും നാൾ കൂടെയുണ്ടായിരുന്ന കൂട്ടുകാരിയെ നഷ്ടപ്പെട്ട സങ്കടത്താൽ തിരിഞ്ഞും മറഞ്ഞും കിടന്നു. ഇനി വരും പുലരികൾ ശൂന്യമാണെന്ന് തോന്നി. സത്യപ്രിയ കൂടെയില്ലാത്ത ദിവസങ്ങൾ എന്നെ പേടിപ്പെടുത്തി....ഘാതകനെ പതുക്കെ ബുക്ക് ഷെൽഫിലേയ്ക്കെടുത്തു വെച്ചു. ഒരു കൈയ്യകലെ.... ആ ഓർമ്മകളെ ഫോർമാലിൻ നിറച്ച കുപ്പിയിലാക്കി അടച്ചു വെച്ചു. ജീവനോടെ തന്നെ... കാരണം എനിയ്ക്കിനിയും ആ ഓർമ്മകളുടെ കൂട്ട് വേണം. ആ ഓർമ്മകളുടെ തീച്ചൂളയിൽ വെന്തു പാകമാകണം. തനിച്ചിരിക്കുമ്പോൾ ഞാൻ പിന്നിട്ട വഴിയിലൂടെ ഒന്നു തിരിച്ചു പോകണം....പാടത്തേയ്ക്ക് കാലും നീട്ടിയിരുന്ന എന്റെ മുത്തശ്ശിവീട്ടിലേയ്ക്ക്, കൈതപ്പൂവും പാലപ്പൂവും സുഗന്ധം പരത്തിയ തോട്ടുവക്കത്തേയ്ക്ക് പറമ്പിലേയ്ക്ക്, ചാണകം മെഴുകിയ മുറ്റത്തേയ്ക്ക്, അച്ഛനൊപ്പം ഉപ്പും മുളകും ചേർത്ത് മാങ്ങ തിന്നിരുന്ന തിണ്ണയിലേയ്ക്ക്, ആകാശം തൊടാൻ കൊതിച്ച് കുതിച്ചുയർന്ന ഊഞ്ഞാലിലേയ്ക്ക്, കോരിയിട്ടും കോരിയിട്ടും വറ്റാത്ത കിണറ്റിൽ നിന്നും തണുത്ത വെള്ളം പോലെ ഓർമ്മകളെ കോരിയെടുക്കണം, കരിമ്പനപ്പഴം പോലുള്ള ഓർമ്മകൾ കൊണ്ട് ഉള്ളം തണുപ്പിയ്ക്കണം, മച്ചിൽ വിരുന്ന് വരുന്ന നനിച്ചീരിനെ കൈകൊട്ടി പേടിപ്പിയ്ക്കണം, അമ്മമ്മയുടെ പുതപ്പിനടിയിൽ ചുരുണ്ടു കൂടിയുറങ്ങണം, അപ്പൂപ്പൻത്താടി പോലെ പറന്ന് നടക്കണം, പുളിമരത്തിന് പിന്നിൽ ഒളിച്ചു കളിയ്ക്കണം, അമ്പലക്കുളത്തിൽ മുങ്ങിക്കുളിയ്ക്കണം, ഓർമ്മകളെയും പേറിപ്പോകുന്ന തീവണ്ടിയ്ക്കു നേരെ കൈ വീശണം, പൂമരപ്പൂമൊട്ടുകൊണ്ട് നഖങ്ങളുണ്ടാക്കണം, മുണ്ടാമുണ്ടിക്കായ മിണ്ടാതെ പോയി പറിച്ചെടുക്കണം, തുപ്പലുമ്പൊട്ടിയെ തുപ്പൽ കൊണ്ട് പൊതിയണം, തൊട്ടാവാടിയെ തൊട്ടുറക്കണം, അങ്ങനെ പണ്ടെപ്പോഴോ കളഞ്ഞുപോയ എന്നെത്തന്നെ കണ്ടെടുക്കണം....നന്ദി... സത്യപ്രിയ ജീ... കൂടെക്കൂട്ടിയതിന്, കരയിച്ചതിന്, ചിരിപ്പിച്ചതിന്, ചിന്തിപ്പിച്ചതിന്... നിങ്ങളെന്നിൽ ഒരു നോവായ് പടർന്നില്ലായിരുന്നെങ്കിൽ അടിവേരുകളിലേയ്ക്ക് തിരിഞ്ഞു നോക്കാതെ ആകാശം മാത്രം ലക്ഷ്യം വെച്ചുയരുന്ന ഒരു പാഴ്മരം മാത്രമാവുമായിരുന്നു ഞാൻ... വായന കഴിഞ്ഞിട്ടും ആ വാക്കുകൾ കാതിൽ വന്നലയ്ക്കുന്നു... "ഖുച്ചിരുവാ, സത്യപ്രിയാ, ഖുച്ചിരുവാ...." അതെ ഞാനും കാത്തിരിയ്ക്കുന്നു...ഘാതകന്റെ തുടർക്കഥയ്ക്കായി... വസന്തം എന്ന അമ്മയുടെ സ്വാതന്ത്ര്യത്തിന്റെ കഥകൾക്കായി, സത്യപ്രിയയുടെ ഘാതകന്റെ പുതിയ മുഖത്തിനായി, സമീറിന്റെ കാശ്മീർ കഥകൾക്കായി, അനുരൂപിന്റെ പുതിയ കണ്ടെത്തലുകൾക്കായി, പുതിയ ദിനകരൻ പിള്ളയ്ക്കും ശ്രീരാമിനും അഭിലാഷിനും നിഷയ്ക്കും ശിവപ്രിയയ്ക്കും എസ്.പിയ്ക്കും രജനിയ്ക്കും കോയിയ്ക്കലമ്മയ്ക്കും സത്യപ്രഭയ്ക്കും സത്യപ്രകാശിനും ഉലഹന്നാനും വേണുക്കുട്ടനും മഹിപാൽഷായ്ക്കും പ്രഭുദേവിനും മിതാലിയ്ക്കും കൃപേഷിനും പരമാർത്ഥിനും ആംഗ്രി ഹനുമാനും സന്ദീപയ്ക്കും ജോയ്ക്കും പറയാനുള്ള കഥകൾക്കായി.....കാത്തിരിപ്പ് വിഫലമാവില്ല എന്ന പ്രതീക്ഷയോടെ...ഇനിയും ഒരുപാട് ശക്തമായ കഥാപാത്രങ്ങൾ ആ തൂലികയിൽ നിന്നും പിറവി കൊള്ളട്ടെ എന്ന പ്രാർത്ഥനയോടെ...രഞ്ജിനി പ്രശാന്ത്
S**U
A very good read
Amazing book, which i could not stop reading once i started. The journey of Sathyapriya was truely touching and relatable. Besides Sathyapriya, her mother was one character who kept running in my mind. Such an incredible woman she is. I think the story of Vasanthalakshmi can be written as another book. Thanks to Meera ma’m for the wonderful read.
J**Y
No more KR Meera books anymore
This story is quite complicated and resembles some third grade Malayalam serials except the fact she puts her “ intellectual “ Kolkatta narration in between .. I don’t know for some reasons she keeps on repeating the demonetisation , may be to make leftist Kerala government / communist people happy to grab more awards …Below average
ترست بايلوت
منذ أسبوعين
منذ 3 أسابيع